INL തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം ചെയ്തു


കമ്പിൽ :- ഐഎൻഎൽ തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണം ഐഎൻഎൽ സംസ്ഥാന പ്രവർത്തക സമിതി അംഗം സിറാജ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ഐഎൻഎൽ നിയോജക മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് കയ്യങ്കോടിന്റെ അദ്ധ്യക്ഷത വഹിച്ചു. 

ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൾ റഹ്‌മാൻ പാവന്നൂർ ആശംസ നേർന്നു സംസാരിച്ചു. ഐഎൻഎൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സമിഉള്ള കുറുമാത്തൂർ സ്വാഗതവും ഐഎൻഎൽ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ടി.കെ മുഹമ്മദ് കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.



Previous Post Next Post