IRPC ക്ക് ധനസഹായം നൽകി


കയരളം :- കയരളം ഞാറ്റുവയലിലെ പരേതനായ മലരട്ട വീട്ടിൽ ഗോവിന്ദമാരാരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ IRPC യുടെ സാന്ത്വന പരിചരണപ്രവർത്തനങ്ങൾക്കും IRPC യുടെ തയ്യിൽ സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകുന്നതിനുമായി സഹായധനം കൈമാറി. 

കുടുംബാംഗങ്ങളിൽ നിന്നും CPI(M) മുല്ലക്കൊടി LC സെക്രട്ടറി ടി.പി മനോഹരൻ തുക ഏറ്റുവാങ്ങി. IRPC ലോക്കൽ ഗ്രൂപ്പ് കൺവീനർ കെ.ദാമോദരൻ, ചെയർമാൻ എം.കെ രാജീവൻ, പി.വി സുധീഷ്, സി.സുഗേഷ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post