പുതിയ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കണമെന്ന് UGC


ന്യൂഡൽഹി :- പുതിയ അക്കാദമിക് വർഷത്തെ പ്രവർത്തനങ്ങളും അവധി, പരീക്ഷാ തീയതി തുടങ്ങിയവയും ഉൾപ്പെടുത്തി അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കണമെന്ന് യുജിസി. ഒന്നാം വർഷ ക്ലാസുകൾ ഓഗസ്‌റ്റ്‌ ആദ്യ ആഴ്ചയ്ക്കു മുൻപും രണ്ടാം വർഷക്കാരുടെ ക്ലാസുകൾ ജൂലൈ മൂന്നാമത്തെ ആഴ്ചയ്ക്കു മുൻപും തുടങ്ങണമെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അയച്ച കത്തിൽ യുജിസി നിർദേശിച്ചു. 

എല്ലാ കോഴ്സുകളുടെയും ഫലങ്ങൾ ജൂൺ അവസാന ആഴ്ചയ്ക്കു മുൻപു പ്രസിദ്ധീകരിക്കണം. പ്രഫഷണൽ കോഴ്സുകൾക്കു രണ്ടാം വർഷ ക്ലാസ് ആരംഭിക്കാൻ 2 ആഴ്ച ഇളവ് അനുവദിച്ചിട്ടുണ്ട്.

Previous Post Next Post