സാമൂഹ്യ വിരുദ്ധരെയും സ്ഥിരം കുറ്റവാളികളേയും നിയന്ത്രിക്കുന്നതിനുള്ള 'ഓപ്പറേഷൻ ആഗ് ' ; കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ 134 പേർക്കെതിരെ നടപടി


കണ്ണൂർ :- സാമൂഹ്യ വിരുദ്ധരെയും സ്ഥിരം കുറ്റവാളികളേയും നിയന്ത്രിക്കുന്നതിനുള്ള പോലീസിന്റെ 'ഓപ്പറേഷൻ ആഗ് ' സ്പെഷ്യൽ ഡ്രൈവിൽ കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ 134 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു . ജില്ലയിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശോധനയിലാണ് നടപടി.

സ്പെഷ്യൽ ഡ്രൈവിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 72 പേർക്കെതിരെയും വാറണ്ട് കേസിൽ പ്രതികളായ 46 പേർക്കെതിരെയും, ഗുരുതരകുറ്റം ചെയ്ത രണ്ട് പേർക്കെതിരെയും കാപ്പ പ്രകാരം ഒരാൾക്കെതിരെയും മറ്റ് ക്രിമിനൽ കേസിൽ ഉൾപ്പെട്ട 13 പേർക്കെതിരെയും അറസ്റ്റ് ഉൾപ്പെടെ നിയമനടപടികൾ സ്വീകരിച്ചു.

Previous Post Next Post