ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ SSLC, പ്ലസ് ടു ഉന്നതവിജയികൾക്കുള്ള അനുമോദനവും കരിയർഗൈഡൻസ് ക്ലാസും ജൂൺ 2 ന്
ചേലേരി :- ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ SSLC, പ്ലസ് ടു (KERALA & CBSE) പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ചേലേരി വില്ലേജ് പരിധിയിലുള്ള വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും ജൂൺ 2 ഞായറാഴ്ച രാവിലെ 10 മണിക്ക് ചേലേരി യു.പി സ്‌കൂൽ നടക്കും.കൊയ്യം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റിട്ട.പ്രിൻസിപ്പാൾ ഹരിദാസൻ മാസ്റ്റർ ക്ലാസ് നയിക്കും.