ചെങ്ങളായിയിൽ നിയന്ത്രണംവിട്ട ചെങ്കൽ ലോറി കടയിലേക്ക് ഇടിച്ച് കയറി അപകടം


ചെങ്ങളായി :- ചെങ്ങളായിയിൽ നിയന്ത്രണംവിട്ട ചെങ്കൽ ലോറി  കടയിലേക്ക് ഇടിച്ച് കയറി ഡ്രൈവർക്ക് പരിക്കേറ്റു . ചൂളിയാട് സ്വദേശി പ്രജിത്തിനാണ് പരിക്കേറ്റത് . വ്യാഴാഴ്‌ച വൈകീട്ടായിരുന്നു അപകടം. 

അരിമ്പ്ര ഭാഗത്ത് നിന്ന് കല്ലുമായി ചെങ്ങളായി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയത്. ദിവസങ്ങൾക്ക് മുൻപാണ് ഇവിടെ പ്രവർത്തിച്ചിരുന്ന അക്ഷയ കേന്ദ്രം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത്. ഇടിയുടെ ഫലമായി കെട്ടിടത്തിന്റെ തൂണുകൾ ഉൾപ്പെടെ തകർന്നു.

Previous Post Next Post