തദ്ദേശ സ്വയം ഭരണസ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം മെയ് 15 നകം പൂർത്തിയാക്കും


കണ്ണൂർ :- പൊതുസ്ഥ‌ലങ്ങളിൽ തദ്ദേശ സ്വയം ഭരണസ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം മെയ് 15 നകം പൂർത്തിയാക്കാൻ മാലിന്യ മുക്‌ത നവ കേരളം മഴക്കാല പൂർവ്വ ശുചീകരണ പുരോഗതി അവലോകന യോഗം തീരുമാനിച്ചു. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മിനി എംസിഎഫിൽ നിന്നും എംസിഎഫിലേക്ക് മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ പ്ലാനും ബന്ധപ്പെട്ട ഏജൻസികൾ എംസിഎഫിൽ നിന്നും മാലിന്യ സംസ്ക്‌കരണ കേന്ദ്രത്തിലേക്ക് മാലിന്യം എത്തിക്കുന്നതിനുള്ള ലിഫ്റ്റിങ് പ്ലാനും ജോയിന്റ് ഡയറക‌ർ എൽഎസ്‌ജിഡിക്ക് 8നകം കൈമാറുന്നതിനുള്ള നിർദേശം നൽകുന്നതിനും തീരുമാനിച്ചു.

Previous Post Next Post