മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിലെ വിപുലീകരിച്ച ലൈബ്രറി ഉദ്ഘാടനം മെയ് 18 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം നിർവ്വഹിക്കും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയൻ അധ്യക്ഷനാവും.
ലൈബ്രറി ഏർപ്പെടുത്തിയ എട്ടാമത് എൻ.ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം കാഴ്ചപരിമിതിയുള്ളവർക്കായി ആത്മാർപ്പണം നടത്തുന്ന ബക്കളത്തെ സി.വി നാരായണന് ചടങ്ങിൽ വെച്ച് സമർപ്പിക്കും. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി എം.കെ മനോഹരൻ മുഖ്യാതിഥിയാകും. തുടർന്ന് നടൻ ശിവദാസൻ മട്ടന്നൂർ നയിക്കുന്ന ഹാസ്യ വിരുന്ന്, സഫ്ദർ വനിതാവേദിയും ഭാവന ഡാൻസ് സ്കൂളും അവതരിപ്പിക്കുന്ന നൃത്തം, പാട്ടുപുരയുടെ ഗാനവിരുന്ന് എന്നിവ ഉൾപ്പെടുന്ന 'ആട്ടം'അരങ്ങേറും.
ഒന്നാം നിലയിലെ ലൈബ്രറിക്ക് പുറമേ ഗ്രൗണ്ട് ഫ്ളോറിൽ ഉൾപ്പെടെ നാൽപതിനായിരത്തോളം പുസ്തകങ്ങൾ വിന്യസിക്കാവുന്നതാണ് നവീകരിച്ച ലൈബ്രറി. കേരളത്തിലെ മികച്ച വനിതാ കൂട്ടായ്മക്കുള്ള പെണ്ണൊരുമ പുരസ്കാര തുക ഉൾപ്പെടെ ചെലവഴിച്ചാണ് ലൈബ്രറി വിപുലീകരിച്ചത്. രണ്ട് നിലകളിലും റബ് വുഡിൽ രൂപകൽപന ചെയ്ത പുസ്തക റാക്കുകളാണ് സജ്ജമാക്കിയിട്ടുള്ളത്.