താഴെ ചൊവ്വയിൽ വാഹന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

 



കണ്ണൂർ: -താഴെ ചൊവ്വയിൽ വാഹന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ ചാലാട് പന്നേൻ പാറയിലെ വി സി സബിനാണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴോടെ റെയിൽവേ ഗെയിറ്റിന് സമീപം ദേശീയ പാതയിൽ ആണ് അപകടം. തോട്ടടയിൽ കുറിയർ സ്ഥാപനത്തിൽ ജീവനക്കാരനായ സബിൻ ജോലിക്ക് പോകുന്നതിന് ഇടെയാണ് അപകടത്തിൽപ്പെട്ടത്.

Previous Post Next Post