കണ്ണൂർ:-ജീവനക്കാർ സമരം അവസാനിപ്പിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും എയർ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാരുടെ ദുരിതം തീരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ട കണ്ണൂർ - ദുബായ് IX 747 വിമാനം ഇന്ന് വൈകിട്ട് 6.40 ന് മാത്രമേ പുറപ്പെടൂ എന്ന സന്ദേശം ഇന്ന് പുലർച്ചയോടെയാണ് യാത്രക്കാർക്ക് കിട്ടിയത്. യാത്രയ്ക്ക് തയ്യാറായിരിക്കുമ്പോൾ ലഭിക്കുന്ന ഇത്തരം സമയ മാറ്റങ്ങൾ പോലും ചെറിയ അവധിക്ക് യാത്ര ചെയ്യേണ്ടി വരുന്നവരിൽ വളരെയധികം കഷ്ടതകൾ നിറച്ചിരിക്കുകയാണ്.
കൂടാതെ ഇങ്ങിനെ രണ്ടോ മൂന്നോ പ്രാവശ്യം സമയക്രമം മാറ്റിയതിന് ശേഷമാണ് അവസാനം എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്യാൻ പറ്റുന്നതായി ചിലർ പറയുന്നുമുണ്ട്. എന്നാൽ മറ്റു വിമാന കമ്പനികൾ ഈ അവസരം മുതലെടുത്ത് വൻ നിരക്കാണ് ഇപ്പോൾ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്.