കമ്പിൽ :-വിദ്യാഭ്യാസ രംഗത്ത് നൂതനമായ വിപ്ലവങ്ങൾ സൃഷ്ടിച്ചു കൊണ്ട് മുന്നേറികൊണ്ടിരിക്കുന്ന കമ്പിൽ ലത്വീഫിയ്യ അറബിക് &ആർട്സ് കോളേജിന്റ അലുംനി മീറ്റ് മെയ് 25 ശനിയാഴ്ച കമ്പിൽ ലത്വീഫിയ്യ അറബിക് കോളേജ് ക്യാമ്പസിൽ വെച്ച് നടക്കും,
കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് സയ്യിദ് അലി ബാഅലവി തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. 1995 മുതൽ 2024 വരെ പഠിച്ച 1500 ഓളം വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുക്കും, കാര്യവും കാതലും, കളിയും ചിരിയും, അനുഭവം, ഓർമ്മചെപ്പ് എന്നീ സെഷനുകൾ നടക്കും, കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ നദ്‌വി, KLIC ജനറൽ സെക്രട്ടറി മുജീബ് റഹ്‌മാൻ,അറബിക് കോളേജ് ചെയർമാൻ ആറ്റകോയ തങ്ങൾ കൺവീനർ ഹാഷിം മാസ്റ്റർ, ജംഷീർ ദാരിമി, അഷ്‌റഫ് മൗലവി, ഖാസിം ഹുദവി പങ്കെടുക്കും.