മെയ് 31 - ലോക പുകയില വിരുദ്ധ ദിനം


മെയ് 31 ലോക പുകയില വിരുദ്ധ ദിനം. 1988 മുതൽ എല്ലാ വർഷവും മെയ് 31-ന് ലോക പുകയില വിരുദ്ധ ദിനം ആഘോഷിക്കാൻ ലോകാരോഗ്യ സംഘടനയും ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ ചാമ്പ്യന്മാരും ഒത്തുചേരും. 1988 മുതൽ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ തുടങ്ങിയ ബോധവൽക്കരണ യജ്‌ഞം എല്ലാ വർഷവും ഓരോ വ്യത്യസ്ത സന്ദേശവുമായി തുടരുകയാണ് എന്നത് പുകയില ഉപഭോഗത്തിന്റെ ആപത്ത് എത്ര ഭീകരമാണ് എന്ന് തെളിയിക്കുയാണ്.

"പുകയിലയോട് നോ പറയൂ.. പുകയിലയല്ല വേണ്ടത് , നമുക്ക് ഭക്ഷണം ആണ് വേണ്ടത്" എന്നൊക്കെയാണ് കഴിഞ്ഞ വർഷങ്ങളിൽ പറഞ്ഞതെങ്കിൽ എല്ലാ ദിവസവും ബോധമണ്ഡലത്തിൽ നിറഞ്ഞുനിൽക്കേണ്ട വിഷയമായ പുകയില വിരുദ്ധ ദിനം ഈ വർഷം ഓർമ്മിപ്പിക്കുന്ന സന്ദേശം വളരെ  വ്യത്യസ്തമാണ്. 'പുകയില വ്യവസായ ഇടപെടലിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക' , ഇതിനു വേണ്ടി യുവതലമുറയാണ് ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടത്. ഭാവിയുടെ വർണ്ണങ്ങൾ നിറഞ്ഞ സ്വപ്‌നങ്ങൾ കാണേണ്ട നമ്മുടെ കുരുന്നുകളെ ഇളം പ്രായത്തിൽ കച്ചവട ലാഭത്തിനായി പലവിധ ചതിയിലൂടെ തിരിച്ചുപോക്കില്ലാത്ത വിധം ഈ വിഷത്തിന് അടിമപ്പെടുത്തി ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ മണവും രുചിയും കെടുത്തി മാരക രോഗത്തിന്റെ ഇരുണ്ട ഗുഹയിലേക്ക് വലിച്ചെറിയപ്പെടുന്ന പുകയില വ്യവസായത്തെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കാൻ യുവാക്കൾ മുന്നോട്ടു വരേണ്ട സാഹചര്യത്തിലൂടെയാണ് ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിനം വന്നെത്തിയിരിക്കുന്നത്.    മനുഷ്യരാശിയെയും പ്രകൃതിയെയും ഒരുപോലെ നശിപ്പിക്കുന്ന ഈ വിഷ വിപത്ത് എല്ലാവരുo സ്വന്തം ജീവിതത്തിൽ നിന്നും അകറ്റി നിർത്തുകയും മറ്റുള്ളവരും ഉപയോഗിക്കരുതെന്ന പ്രചാരണം നടത്തുകയും ചെയ്തു ഇന്ന് മുതൽ പുകയില വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവേണ്ടതാണ് .          

ഓരോ വർഷവും 80 ലക്ഷം പേരുടെ മരണത്തിനടയാക്കുന്ന പുകയില ഉപയോഗം, ഓർക്കുക ഈ 80 ലക്ഷത്തിൽ 10 ലക്ഷo പേരും മരിക്കുന്നത് നേരിട്ട് പുകവലി കൊണ്ടല്ല. പുകവലിക്കുന്ന ആളുകളുടെ സമീപത്തുനിന്നും ഈ പുകയേൽക്കുന്നതു കൊണ്ടാണ് എന്ന് പറയുമ്പോൾ .. ഒന്നുകൂടി ഓർക്കുക. നിങ്ങൾ നശിപ്പിക്കുന്നത് നിങ്ങളെ മാത്രമല്ല. നിങ്ങളുടെ കുടുംബത്തെക്കൂടിയാണ് . ജന്മ നാടിനെ കൂടിയാണ് ഹൃദയത്തിനും തലച്ചോറിനും വരെ ആരോഗ്യം നഷ്ടപ്പെടുത്തുന്ന കാൻസർ കോശങ്ങളെ വളർത്തുന്ന ഈ വിഷ വസ്തുവിനെ നാളെയുടെ വാഗ്ദാനമായ കുഞ്ഞുങ്ങളെ നിങ്ങൾ തിരിച്ചറിയുക. പുതുതലമുറയ്ക്ക് ജന്മം നൽകേണ്ട അമ്മമാരെയും ഈ ലോകത്തേക്ക് പിറന്നു വീഴാനിരിക്കുന്ന കുഞ്ഞുങ്ങളെ വരെയാണ് ഈ പുകയില വിപത്ത് നേരിട്ടും പരോക്ഷമായും നശിപ്പിക്കുന്നത്.

നിങ്ങൾ അറിയാതെ നിങ്ങൾ മനുഷ്യരാശിയുടെ ശാപവും നാശവും ആയി മാറുന്നത് തിരിച്ചറിഞ്ഞുകൊണ്ട് ഉപേക്ഷിക്കൂ പുകയില ... 'പുകയില വ്യവസായ ഇടപെടലിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക' മനുഷ്യ ജീവിതത്തിൽ ഒരുപയോഗവും ഇല്ലാത്ത പുകയില എന്ന വിഷ വസ്തു ഉണ്ടാക്കുന്ന മാരകമായ ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്' വായിലെ കാൻസർ ചികിൽസിച്ചു ഭേദമാക്കാൻ കഴിയാത്ത മോണരോഗം , ദന്ത രോഗം, ശ്വാസകോശ രോഗങ്ങൾ ഹൃദ്രോഗങ്ങൾ പക്ഷാഘാതം തലച്ചോറിലെ ക്ഷതങ്ങൾ ആമാശയത്തിലെയും കുടലിലെയും വൃണങ്ങൾ, രക്ത ധമനികൾക്കും നാഡികൾക്കും ഉണ്ടാകുന്ന ക്ഷേതങ്ങൾ, നേത്ര രോഗങ്ങൾ, വന്ധ്യത, പ്രമേഹം, ബുദ്ധിമാന്ദ്യം, വിഷാദ രോഗം, വിവിധ അവയവങ്ങളെ ബാധിക്കുന്ന കാൻസർ ഇവയെല്ലാം പുകയില ഉപഭോഗത്തിലൂടെ മനുഷ്യരെ പിടികൂടാൻ സാധ്യതയുള്ള രോഗങ്ങളും അവസ്ഥകളും ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്നമുക്ക് പുകയിലയ്‌ക്കെതിരെ പൊരുതാം ...വളർന്നു വരുന്ന തലമുറയെ സംരക്ഷിക്കും എന്ന് പ്രതിഞ്ജയെടുക്കാം. സംരക്ഷിക്കൂ നിങ്ങളുടെ ആരോഗ്യം ...  കുടുംബത്തെ രക്ഷിക്കൂ ….നാടിന് മാതൃകയാകൂ..

            സരസ്വതി. കെ, രജിസ്റ്റേർഡ് ഫാര്മസിസ്റ്റ്,സഹകാർ മെഡിക്കൽസ് സർജിക്കൽസ്, തളിപ്പറമ്പ് , കണ്ണൂർ

                           


     


                         

Previous Post Next Post