കണ്ണാടിപ്പറമ്പ് :- കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ അമ്മമാരുടെ പങ്ക് വലുതാണെന്നും സമൂഹവുമായി ഇഴകിച്ചേർന്ന് ജീവിക്കാൻ കുട്ടികളെ പഠിപ്പിക്കണമെന്നും കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ഡോക്ടർ പി.വിജയൻ അഭിപ്രായപ്പെട്ടു. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂളിലെ പ്രീ പ്രൈമറി വിഭാഗം ഗ്രാജുവേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ചെയർമാൻ പി.പി ഖാലിദ് ഹാജി അധ്യക്ഷത വഹിച്ചു.
വർക്കിംഗ് സെക്രട്ടറി കെ.പി അബൂബക്കർ, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ഡോ:താജുദ്ദീൻ വാഫി, വി.എ മുഹമ്മദ് കുഞ്ഞി, എൻ.എൻ ഷരീഫ് മാസ്റ്റർ, വൈസ് പ്രിൻസിപ്പാൾമാരായ കെ.സുനിത, മേഘ രാമചന്ദ്രൻ, കെ.ജി സെക്ഷൻ ടീച്ചർ സി.കെ സിന്ധു തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ റഹ്മാൻ മങ്ങാടൻ സ്വാഗതം പറഞ്ഞു.