പ്ലസ് വൺ പ്രവേശനം ; തിരുത്തലുകൾക്ക് ഇന്ന് വൈകുന്നേരം 5 മണി വരെ അവസരം


തിരുവനന്തപുരം : പ്ലസ് വൺ മെറിറ്റ് സീറ്റിലേക്ക് അപേക്ഷിച്ചവർക്കും ട്രയൽ അലോട്മെന്റ് ലഭിച്ചവർക്കും അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസരം ഇന്ന് വൈകുന്നേരം 5 മണി വരെ.

ജാതി സംവരണ വിവരം, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങൾ, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, ടൈബ്രേക്കിന് പരിഗണിക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് തുടങ്ങിയവയാണ് തിരുത്താവുന്നത്. ഇതുകൂടി പരിഗണിച്ചാകും ജൂൺ 5ന് ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കും.


സ്പോർട്‌സ് ക്വോട്ടയിലേക്കും പട്ടിക ക്ഷേമ വകുപ്പിനു കീഴിലു ള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനത്തിനുമുള്ള അപേക്ഷ സമർപ്പിക്കൽ ഇന്നലെ അവസാനിച്ചു.

Previous Post Next Post