മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആരോഗ്യ ബോധവൽക്കരണ വ്യായാമ പരിശീലനം മെയ് 8 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മയ്യിൽ വ്യാപാര ഭവനിൽ വെച്ച് നടക്കും. ഡോക്ടർ എം.വി പ്രസാദ് MBBS (കേണിച്ചറ, വയനാട്) ക്ലാസ് നയിക്കും.
പ്രമേഹം ബ്ലെഡ് പ്രഷർ കൊളസ്ടോൾ അമിത വണ്ണം എന്നീ ജീവിതശൈലീ രോഗങ്ങൾ ചെറിയ കുട്ടികളിൽ പോലും ഭയാനകമാം വണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ വ്യായാമങ്ങളിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അവയെ ഫലപ്രദമായി എങ്ങിനെ ചെറുക്കാമെന്നും പ്രമേഹ രോഗികൾക്ക് മരുന്നുകൾ പൂർണമായി ഒഴിവാക്കി ജീവിതം സന്തോഷകരമാക്കാനുള്ള വഴികളെന്തെന്നും ക്ലാസിൽ വിശദീകരിക്കും.