കണ്ണൂർ:-സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. രമേശന്‍ കടൂര്‍ വിരമിച്ചു. ചെറുപഴശ്ശി എല്‍ പി സ്‌കൂള്‍, മൊറാഴ സൗത്ത്, ഒഴക്രോം എല്‍ പി സ്‌കൂളുകളില്‍ താല്‍ക്കാലിക അധ്യാപകനായി പ്രവര്‍ത്തിച്ചു. 1992 കാസര്‍കോട്് അഡൂര്‍ ജിഡബ്ല്യൂഎല്‍ പി സ്‌കൂള്‍ അധ്യാപകനായി. ഡി പി ഇ പി റിസോഴ്സ് ടീച്ചര്‍, എസ് എസ് എ ട്രെയിനര്‍, ഡയറ്റ് ലക്ചറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പൊതുവിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാഠ്യപദ്ധതി ഫോക്കസ് ഗ്രൂപ്പ് അംഗം, പാഠ പുസ്തക കമ്മിറ്റിയംഗം, പാഠപുസ്തക രചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ചവെച്ചു. പ്രീ പ്രൈമറി പാഠ്യപദ്ധതി വിഭാവനം ചെയ്യുന്നതില്‍ ഗണ്യമായ പങ്കുവഹിച്ചു. യൂറിക്ക അസോ. എഡിറ്റര്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ പ്രസിഡണ്ട്, കെ എസ് ടി എ സബ് ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും സജീവമാണ്. ഭാര്യ: പുഷ്പലത. മക്കള്‍: ശ്രീ ബിന്‍ (ഗവേഷകന്‍) അക്ഷയ് (അധ്യാപകന്‍).