തിരുവനന്തപുരം :- അതിഗുരുതര രോഗങ്ങളുള്ളവരെ ശുശ്രൂഷിക്കുന്ന തീവ്രപരിചരണ വിഭാഗങ്ങളിലടക്കം ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പുതിയ നിർദേശവുമായി കേന്ദ്ര ആരോഗ്യവകുപ്പ്. മൊബൈൽഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കണം. ആഭരണങ്ങൾ ധരിക്കുന്നതിലും നിയന്ത്രണമുണ്ട്.
വളകളിലും വാച്ചിലുമൊക്കെ സൂക്ഷ്മജീവികളുടെ എണ്ണം കൂടുന്നതായി കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ ഉപയോഗമാകട്ടെ അണുബാധ സാധ്യത വളരെയധികം കൂട്ടുന്നതായുമാണ് നിരീക്ഷണം. ശസ്ത്രക്രിയാനന്തര പരിചരണം നടത്തുന്ന മുറികളിലും നിയന്ത്രണം വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.