മയ്യിൽ:-കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്തിൽ ചെറുപശ്ശി കാലടി, പി.വി ഫാത്തിമ-മുഹമ്മദ് ഹാജി ദമ്പതികളുടെ ഏഴു മക്കളുടെ പരമ്പരയിൽ നിന്നും ആറു തലമുറകളിലായി എഴുന്നൂറോളം അംഗങ്ങൾ ഒന്നിച്ചൊരിടത്ത് ഒത്തുചേരുന്ന കുടുംബ മഹാ സംഗമം2024 മെയ് 26 ഞായറാഴ്ച രാവിലെ 9 മുതൽമയ്യിൽ SATCOS ഓഡിറ്റോറിയത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി കുഞ്ഞഹമ്മദിന്റെ അധ്യക്ഷതയിൽ കുടുംബത്തിലെ മുതിർന്ന കാരണവർ പി.വി ഹസ്സൻ കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്യും.
മുസ്ഥഫ ഹുദവി പ്രഭാഷണം നടത്തുംദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് സുവനീർ പ്രകാശനം നിർവ്വഹിക്കും.പ്രശസ്ത ഗായകനും മെന്ററുമായ നവാസ് പാലേരി, സി മാമു ഹാജി ഇരിക്കൂർ , കോയാ ട്ട് മഹമൂദ് ഹാജി തുടങ്ങിയവർ പങ്കെടുക്കും.കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ, ഖുർആൻ മന:പാഠമാക്കിയവരെയും മത - ഭൗതിക ബിരുദ ദാരികളെയും അനുമോദിക്കൽ, മോട്ടിവേഷൻ ക്ലാസ്, സൗഹൃദ സംഗമംവിവിധ കലാ-സാഹിത്യ മൽസരങ്ങൾ തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും.