കുറ്റ്യാട്ടൂര്‍ ശിവക്ഷേത്രത്തിൽ സഹസ്ര കലശാഭിഷേകവും മഹാവിഷ്ണു ക്ഷേത്രം പുന: പ്രതിഷ്ഠാ ദിനവും നടന്നു


കുറ്റ്യാട്ടൂര്‍ :- കുറ്റ്യാട്ടൂര്‍ ശിവക്ഷേത്രത്തിൽ സഹസ്ര കലശാഭിഷേകവും മഹാവിഷ്ണു ക്ഷേത്രം പുന: പ്രതിഷ്ഠാ ദിനവും നടന്നു. രാവിലെ  6 മണി മുതല്‍ വിശേഷാല്‍ പൂജകള്‍, ആയിരംകുടം അഭിഷേകം, ശ്രീഭൂതബലി, നവകപൂജ, മാതൃസമിതിയുടെ നേതൃത്വത്തില്‍ സഹസ്രനാമാര്‍ച്ചന, വൈകുന്നേരം നിറമാല എന്നിവ നടന്നു. 

വാതില്‍ മഠം, ചുറ്റമ്പല നിര്‍മാണം എന്നിവയ്ക്ക് ആവശ്യമായ ഫണ്ട് ശേഖരണ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.കെ മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.





Previous Post Next Post