നെടുമ്പാശ്ശേരി :- ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് താറുമാറായ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇനിയും സാധാരണ നിലയിലായില്ല.
ഞായറാഴ്ചയും കൊച്ചി വിമാനത്താവളത്തിൽ അഞ്ച് സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള ദമാം, ബഹ്റൈൻ, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് എന്നീ സർവീസുകളാണ് മുടങ്ങിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നി വിടങ്ങളിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും മുടങ്ങി.