നാറാത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി


നാറാത്ത് :- ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ 33ആം രക്തസാക്ഷി ദിനത്തിൽ നാറാത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാറാത്ത് ബസാറിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. സി.കെ ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. രജിത് നാറാത്ത് അനുസ്മരണ പ്രഭാഷണം നടത്തി.

റീന കോയോൻ,നികേത് നാറാത്ത്, ടി.പി കുഞ്ഞഹമ്മദ് മാസ്റ്റർ, സുധീഷ് നാറാത്ത്, സജേഷ് കല്ലെൻ, വിനോദ്.സി എന്നിവർ സംസാരിച്ചു. പി.എം ഭാഗ്യനാഥൻ, പി.ടി കൃഷ്ണൻ, സത്യൻ എ,ഷമീം വി.പി,, മഹേഷ്‌ .പി, സി.കെ മേമി, രാജേഷ് .പി, പ്രഭാകരൻ നമ്പ്യാർ, എം.വി പവിത്രൻ, പി.ഗിരീശൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post