യാത്രാതിരക്ക് രൂക്ഷം ; കേരളത്തിലേക്കുള്ള തീവണ്ടികളിൽ കൂടുതൽ കോച്ചുകൾ ഉൾപ്പെടുത്തണമെന്ന് യാത്രക്കാർ


ചെന്നൈ :- യാത്രാതിരക്ക് രൂക്ഷമായിരിക്കെ കേരളത്തിലേക്കുള്ള തീവണ്ടികളിൽ കൂടുതൽ കോച്ചുകൾ ഉൾപ്പെടുത്തണമെന്ന് യാത്രക്കാർ. നിലവിൽ കേരളത്തിലെ മെയിൽ, എക്സ്പ്രസ് തീവണ്ടികളിൽ 24 കോച്ചുകൾ ഉൾപ്പെടുത്താവുന്ന സൗകര്യമുണ്ടെന്നിരിക്കെ ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ളവയിൽ 20 മുതൽ 23 വരെ കോച്ചുകളാണുള്ളത്.

ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസിൽ(12695/12696) 22 കോച്ചുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം മാത്രമാണ് ജനറൽ കോച്ചുകൾ. തീവണ്ടിയിൽ ഇനിയും രണ്ട് കോച്ച് ഉൾപ്പെടുത്താനുള്ള സൗകര്യമുണ്ട്. ചെന്നൈ-മംഗളൂരു എക്സ്‌പ്രസിൽ (12685/12686) 20 കോച്ചുകളും ചെന്നൈ-മംഗളൂരു മെയിലിൽ (12601/12602) 23 കോച്ചുകളും ചെന്നൈ-തിരുവനന്തപുരം മെയിലിൽ (12623/12624) 21 കോച്ചുകളുമാണുള്ളത്. ചെന്നൈ-മംഗളൂരു വെസ്റ്റ്കോസ്റ്റിൽ (22637/22638) മാത്രമാണ് 24 കോച്ചുകളുള്ളത്. ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്പ്രസിൽ(22639/22640) 22 എണ്ണം മാത്രമേയുള്ളൂ. ചെന്നൈ-എമോർ എക്സ്പ്രസിൽ(16159/16160) 20 കോച്ചുകളാണുള്ളത്.

Previous Post Next Post