വള്ളിയോട്ടുവയൽ ജയകേരള വായനശാലയുടെ നേതൃത്വത്തിൽ ഉന്നതവിജയിയെ അനുമോദിച്ചു


മയ്യിൽ :- വള്ളിയോട്ടുവയൽ ജയകേരള വായനശാലയുടെ നേതൃത്വത്തിൽ +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ആർ.ആരോമലിനെ അനുമോദിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഐ.ത്രിവിക്രമൻ നമ്പൂതിരി സ്മാരക എൻഡോവ്മെൻ്റും നൽകി.

പ്രസിഡണ്ട് ഇ.പി രാജൻ്റെ അദ്ധ്യക്ഷതയിൽ വായനശാലയിൽ നടന്ന പരിപാടിയിൽ സി.വി ഹരീഷ് കുമാർ അനുമോദന പ്രഭാഷണം നടത്തി.  വായനശാല സംഘടിപ്പിക്കുന്ന കാരട്ടെ പരിശീലനത്തിന്റെ ഉദ്ഘാടനം ചടങ്ങിൽ വെച്ച് നിത്യ അനൂപ് ഉദ്ഘാടനം ചെയ്തു. എം.വി ഓമന, ഡോ: കെ.രാജഗോപാലൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വി.വി ദേവദാസൻ സ്വാഗതവും എം.മനോഹരൻ നന്ദിയും പറഞ്ഞു.




          

Previous Post Next Post