കണ്ണൂർ :- കോർപ്പറേഷൻ പരിധിയിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനും പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും കോർപ്പറേഷൻ ഹാളിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. ഇടവിട്ട് പെയ്ത മഴ കാരണം കൊതുക്, ജലജന്യരോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും ശുചിത്വസംവിധാനങ്ങൾ പരമാവധി ഉപയോഗിക്കുന്നതിനും ആരോഗ്യവിഭാഗത്തിന് നിർദേശം നൽകി.
യോഗം കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ പി.ഇന്ദിര അധ്യക്ഷത വഹിച്ചു. എം.പി രാജേഷ്, പി.ഷമീമ, വി.കെ ശ്രീലത, സിയാദ് തങ്ങൾ, സുരേഷ്ബാബു എളയാവൂർ, ഷാഹിന മൊയ്തീൻ, പി.പി ബൈജു എന്നിവർ സംസാരിച്ചു.