ഹജ്ജ് തീർഥാടനം ; ഇന്ത്യയിൽനിന്നുള്ള ആദ്യസംഘമെത്തി


ജിദ്ദ :- ഈ വർഷത്തെ ഹജ്ജിനായി തീർഥാടകർ സൗദി അറേബ്യയിലെത്തിത്തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദി സമയം വ്യാഴാഴ്ച പുലർച്ചെ രണ്ടരയ്ക്ക് മദീനയിലെത്തി. ഹൈദരാബാദിൽ നിന്നുള്ള 283 തീർഥാടകരാണ് സംഘത്തിലുള്ളത്. ജൂൺ മൂന്നാം വാരത്തിലാണ് ഹജ്ജ് കർമം.

Previous Post Next Post