മയ്യിൽ :- പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി അഭിമാനമായി മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ഗോപിക ഇ.കെ.
പൊയ്യൂർ റോഡിലെ ടി.മുരളീധരന്റെയും ഇ.കെ മിനിയുടെയും മകളാണ് ഗോപിക. സഹോദരൻ അശ്വന്ത് കൃഷ്ണ.
ഇത്തവണ പ്ലസ് ടു പരീക്ഷയിൽ സ്കൂളിൽ 96.62% വിജയം നേടിയിട്ടുണ്ട്. 65 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.