മാണിയൂർ :- മുല്ലക്കൊടി ബേങ്കിൻ്റെ നേതൃത്വത്തിൽ മാണിയൂർ ശാഖയിൽ കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയും പയ്യന്നൂർ ഐ ഫൗണ്ടേഷനും ചേർന്ന് നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
Dr. രഘുറാം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബേങ്ക് സെക്രട്ടറി ബേങ്ക് ഡയറക്ടർ കെ.വി.പ്രദീഷ് അധ്യക്ഷത വഹിച്ചു. PRO ഷോബിൻ ജയിംസ്, ഡയറക്ടർ രഹിന എന്നിവർ സംസാരിച്ചു. സി.ഹരിദാസൻ സ്വാഗതവും ബ്രാഞ്ച് മാനേജർ ജയരാജൻ ഇ.പി നന്ദിയും പറഞ്ഞു.