ഇരിക്കൂർ :- ഇരിക്കൂർ സോഷ്യോ എക്കണോമിക് & എൻവയോൺമെന്റൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെയും നാഷണൽ എൻജിഒ കോൺഫെഡറേഷൻ ഫണ്ടിങ് ഏജൻസിയായ സർദാർ വല്ലഭായി പട്ടേൽ ഇൻസ്റ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ് ന്റെയും സഹകരണത്തോടെ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്തു.
കുറ്റ്യാട്ടൂർ പഞ്ചായത്ത് കോർഡിനേറ്റർ രമ.സി യുടെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് റെജി പി.പി കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സീഡ് ക്ലസ്റ്റർ പ്രമോട്ടർ സരീഷ് സ്വാഗതം പറഞ്ഞു. ഇരിക്കൂർ സീഡ് വൈസ് പ്രസിഡന്റ് സരോജിനി കെ.കെ പദ്ധതി വിശദീകരണം നടത്തി. ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . പഞ്ചായത്തിൽ 66 കുട്ടികൾക്കു സ്കൂൾ കിറ്റ് വിതരണം നടത്തി.