നാറാത്ത് :- യുഡിഎഫിന്റെ നേതൃത്വത്തിൽ നാറാത്ത് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ അനധികൃത ഇടപെടലുകളും അഴിമതിയും അവസാനിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നടത്തേണ്ടുന്ന പ്രവൃത്തികൾ കരാറുകാരെ ഏൽപിക്കുന്ന ഉദ്യോഗസ്‌ഥരെ അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്യുക, ഒഴിവു ദിവസങ്ങളിൽ ഇതരസംസ്‌ഥാന തൊഴിലാളികളെ വച്ച് തൊഴിലെടുപ്പിച്ച കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരിക തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് ഉപരോധം.
രജിത് നാറാത്ത്, കെ.എൻ മുസ്‌തഫ, ടി.പി കുഞ്ഞഹമ്മദ്, സി.കെ ജയചന്ദ്രൻ, എം.ടി മുഹമ്മദ്, ഷിനാജ് നാറാത്ത്, അസ്കർ കണ്ണാടിപ്പറമ്പ്, സൈഫുദ്ധീൻ നാറാത്ത്, കെ.റഹ്‌മത്ത്, മുഹമ്മദാലി ആറാംപീടിക തുടങ്ങിയവർ നേതൃത്വം നൽകി.