മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് സാനിറ്റേഷൻ കമ്മറ്റി, ജയകേരളവായനശാല, തൊഴിലുറപ്പ് തൊഴിലാളി സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി ഓമന ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ.പി രാജൻ,വായനശാലാ സെക്രട്ടറി വി.വി ദേവദാസൻ, വി.ശങ്കരൻ, കെ.പി പവിത്രൻ, കെ.നാരായണൻ, പി.ഇന്ദിര, പി.രാഗിണി എന്നിവർ നേതൃത്വം നൽകി.