പുതിയതെരു :- അശാസ്ത്രീയമായ റോഡ് നിർമാണത്തിനെതിരെ എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. വളപട്ടണം ദേശീയ പാതയിൽ റോഡ് അശാസ്ത്രീയതയിൽ യുവാവിൻ്റെ ജീവൻ പൊലിഞ്ഞ സ്ഥലത്താണ് പ്രതിഷേധം നടത്തിയത്.
പുതിയതെരു സ്റ്റൈലോ കോർണറിൽ നിന്നാരംഭിച്ച പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തുംകടവ്, മണ്ഡലം കമ്മിറ്റി അംഗം റാഷിദ് പുതിയതെരു, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് നിസാർ കാട്ടാമ്പള്ളി, ഷബീർ ചാലാട്, മിഫ്താഹ് കൊല്ലറത്തിക്കൽ എന്നിവർ നേതൃത്വം നൽകി.