ചേലേരി :- ചേലേരി സ: എ.അപ്പു വൈദ്യർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വിജയോത്സവം സംഘടിപ്പിച്ചു. SSLC, +2 ,USS, LSS വിജയികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി ശ്രീജിനി ഉദ്ഘാടനം ചെയ്തു.പി.മോഹനൻ അധ്യക്ഷത വഹിച്ചു. CPIM ചേലേരി ലോക്കൽ സെക്രട്ടറി കെ.അനിൽകുമാർ വിജയികളെ അനുമോദിച്ചു.
തുടർന്ന് നിത്യ.സി 'ഉപരിപഠനം കളറാക്കാം' ദിശ കരിയർ ഗൈഡൻസ് ക്ലാസും നൽകി. പി.സന്തോഷ്, എ.വാസുദേവൻ, എ.കെ ബിജു, സുജിത്ത് പി.വി, ബിന്ദു വി.വി, വൈഷ്ണവ്.കെ , ശ്രീജിത്ത്.സി എന്നിവർ സംസാരിച്ചു. എം.സജീവൻ സ്വാഗതവും എം.കെ സോജ നന്ദിയും പറഞ്ഞു.