കൊളച്ചേരി :- CPIM പാടിയിൽ ബ്രാഞ്ച് അംഗം അരക്കൻ മാധവൻ്റെ മകൻ എ.അതുലിൻ്റേയും ആറാം മൈലിലെ ടി.ബാബുവിൻ്റെ മകൾ അതുല്യ ബാബുവിൻ്റെയും വിവാഹത്തിൻ്റെ ഭാഗമായി ഐആർപിസിക്ക് ധനസഹായം നൽകി. CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര വധൂവരന്മാരിൽ നിന്നും തുക ഏറ്റുവാങ്ങി.
ചടങ്ങിൽ CPIM കൊളച്ചേരി LC അംഗങ്ങളായ കെ.രാമകൃഷ്ണൻ മാസ്റ്റർ, സി.പത്മനാഭൻ പാടിയിൽ ബ്രാഞ്ച് സെക്രട്ടറി കെ.വിനോദ് കുമാർ , DYFI മേഖല പ്രസിഡൻ്റ് അക്ഷയ് കൊളച്ചേരി, കുടുംബാഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.