കമ്പിൽ :- LSS പരീക്ഷയിൽ കമ്പിൽ എ.എൽ.പി സ്കൂളിന് (ചെറുക്കുന്ന്) മിന്നും വിജയം. പരീക്ഷയിൽ പങ്കെടുത്ത 7 വിദ്യാർഥികളിൽ 6 പേരും വിജയം നേടി. മുഹമ്മദ് കൈസ്, സഹീം, അൽ അമീൻ, നവജിത്ത്, ശ്രീയലക്ഷ്മി, ശ്രാവണ എന്നീ വിദ്യാർത്ഥികളാണ് വിജയം നേടിയത്.
കൊളച്ചേരി പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ LSS പരീക്ഷയിൽ ഒന്നാം സ്ഥാനത്തിന് ചെറുക്കുന്ന് സ്കൂൾ അർഹമായി. സ്കൂൾ പിടിഎയും എസ്.എസ്.ജിയും വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.