പാട്ടയം :- MSF പാട്ടയം ശാഖയുടെ നേതൃത്വത്തിൽ SSLC, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സാഹിബ് എക്സലൻസി അവാർഡ് നൽകി അനുമോദിച്ചു. MSF പാട്ടയം ശാഖ പ്രസിഡണ്ട് ഉനൈസ് കെ.വിയുടെ അധ്യക്ഷതയിൽ ശാഖ മുസ്ലിംലീഗ് പ്രസിഡണ്ട് ഹനീഫ പാട്ടയം ഉദ്ഘാടനം ചെയ്തു. സീതി സാഹിബ് എക്സലൻസ് അവാർഡ് വിതരണോദ്ഘാടനം MSF പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി നിർവഹിച്ചു.
മുസ്ലിം ലീഗ് ശാഖ സെക്രട്ടറി നാസർ എം.പി, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, MSF പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ഹാഷിം മാസ്റ്റർ വിദ്യാർത്ഥികളുമായി സംവദിച്ചു. MSF ശാഖ ജനറൽ സെക്രട്ടറി നിഷാൽ പി.കെ.പി സ്വാഗതവും കിനാക്കൂട്ടം പഞ്ചായത്ത് ക്യാപ്റ്റൻ ഷാസിൻ നന്ദിയും പറഞ്ഞു.