കൊളച്ചേരി :- SSLC പരീക്ഷയിൽ ഇക്കുറിയും നൂറുമേനി നേട്ടം കൊയ്ത് സ്കൂളുകൾ.
കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ നൂറ് ശതമാനം വിജയം നേടി 26 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും A+ നേടി.
കണ്ണാടിപ്പറമ്പ് ഗവ ഹയർ സെക്കണ്ടറി സ്കൂൾ. പരീക്ഷ എഴുതിയ 437 വിദ്യാർത്ഥികളിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 57 പേർ മുഴുവൻ വിഷയത്തിലും A+ നേടി.
മയ്യിൽ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷ എഴുതിയ 620 വിദ്യാർത്ഥികളിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 174 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയത്തിലും A+ നേടി.
മലപ്പട്ടം ഹൈസ്കൂളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 25 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും A+ നേടി.
ചട്ടുകപ്പാറ ഹൈസ്കൂകൂളി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു.36 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയത്തിലും A+ നേടി