സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം


തിരുവനന്തപുരം :- സംസ്ഥാന തീരക്കടലിൽ ജൂൺ 10 മുതൽ ജൂലായ് 31 വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്തും. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ജൂലായ് 31 അർധ രാത്രി വരെ ട്രോളിങ് ബോട്ടുകൾ നിരോധിച്ച് വിജ്ഞാപനം ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇക്കാലയളവിൽ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ അനുവദിക്കും.

അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുംമുമ്പ് കേരളതീരം വിട്ടു പോകാൻ കളക്ടർമാർ നിർദേശം നൽകും. ജൂൺ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിങ് ബോട്ടുകൾ കടലിൽ നിന്നു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി മറൈൻ എൻഫോഴ്സസ്മെന്റും കോസ്റ്റൽ പോലീസും ഉറപ്പാക്കും. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരേ നിയമ നടപടി സ്വീകരിക്കും.

Previous Post Next Post