ബസ് ഓടിക്കൊണ്ടിരിക്കെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

 


 


ഉരുവച്ചാൽ:- ഓടിക്കൊണ്ടിരിക്കെ ടൂറിസ്റ്റ് ബസിലെ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. പരിയാരം പാച്ചേനിയിലെ എട്ടിയാട്ട് വീട്ടിൽ ദിനേശൻ (50) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭ വം. കണ്ണൂർ വിമാനത്താവളത്തിലെ സി.ഐ.എ സ്.എഫ്. ഉദ്യോഗസ്ഥരെ കൂത്തുപറമ്പിലെ താമ സസ്ഥലത്തേക്ക് കൊ ണ്ടുപോകവെയാണ് സംഭവം.

ഡ്രൈവർ കുഴഞ്ഞുവീ ണതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോ ഡരികിലെ കൈവരി തകർത്ത് മൺതിട്ടയിൽ ഇടിച്ചുനിൽക്കുകയാ യിരുന്നു. ഒഴിഞ്ഞ സ്ഥലമായതിനാൽ അപകടംഒഴിവായി. ബസ് വരുന്നത് കണ്ട് ഓടിമാറിയതിനാൽ സ്ഥലത്തുണ്ടായവർ രക്ഷപ്പെട്ടു. ബസ് യാത്രക്കാർക്കും പരുക്കില്ല. ദിനേശനെ ഉരു വച്ചാലിലെ ആശുപത്രി യിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.

ഭാര്യ: ലീന. മക്കൾ: ഋഷികേശ്, ആദികേശ്

Previous Post Next Post