ശബരിമലനട ജൂൺ 14 ന് തുറക്കും


ശബരിമല :- മിഥുനമാസ പൂജകൾക്കായി ശബരിമലനട ജൂൺ 14- ന് വൈകീട്ട് അഞ്ചിന് തുറക്കും. അന്ന് മറ്റ് വിശേഷാൽ പൂജകളില്ല. മിഥുനം ഒന്നായ 15-ന് പുലർച്ചെ പതിവ് ചടങ്ങുകൾക്കു ശേഷം നെയ്യഭിഷേകം തുടങ്ങും. 

നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ 25 കലശം, ലക്ഷാർച്ചന, സഹസ്രകലശം, കളഭാഭിഷേകം, പടിപൂജ എന്നിവയും നടക്കും. പൂജകൾ പൂർത്തിയാക്കി 19-ന് രാത്രി നട അടയ്ക്കും. ദർശനത്തിന് വെർച്വൽ ക്യൂ വഴി ബുക്കുചെയ്യണം.

Previous Post Next Post