കണ്ണൂർ :- പ്ലസ് വൺ ആദ്യ അലോട്മെന്റിൽ ജില്ലയിൽ സ്‌ഥിരപ്രവേശനം നേടിയത് 9,823 പേർ. 9,400 വിദ്യാർഥികൾ താൽക്കാലിക പ്രവേശനം നേടി. ജില്ലയിൽ 20,569 സീറ്റുകളാണ് ആദ്യ അലോട്‌മെന്റിൽ അനുവദിച്ചത്.
സ്പോർട്സ് ക്വോട്ടയിൽ അനുവദിച്ചിരുന്ന 486 സീറ്റുകളിൽ 203 പേർ സ്‌ഥിര പ്രവേശനം നേടി. 160 പേർ താൽക്കാലിക പ്രവേശനം നേടി. 123 വിദ്യാർഥികൾ സ്‌ഥിരമായോ താൽക്കാലികമായോ പ്രവേശനം നേടിയില്ല.