കൊട്ടിയൂർ :- വൈശാഖോത്സവത്തിലെ നാല് ചതുശ്ശതം പായസ നിവേദ്യങ്ങളിൽ രണ്ടെണ്ണം കഴിഞ്ഞു. ഇനി മൂന്നാം വലിയ വട്ടളം പായസ നിവേദ്യം ആയില്യം നാളായ നാളെ നടത്തും. പൊൻമലേരി കോറോം തറവാട് വകയാണ് നാളെ നടത്തുന്ന വലിയ വട്ടളം പായസ നിവേദ്യം.
ഇന്നലെ ഉച്ചയ്ക്ക് പന്തീരടിപൂ ജയ്ക്ക് ഒപ്പമാണ് പായസ നിവേദ്യം നടത്തിയത്. അവസാനത്തെ പായസ നിവേദ്യം തൃക്കലശാട്ടിന് തലേന്ന് അത്തം നാളിലാണ് നടത്തുക. കൊട്ടിയൂർ ദേവസ്വം വകയാണ് ഈ പായസ നിവേദ്യം. പാരമ്പര്യ ഊരാളൻമാരുടെ തറവാടുകളിലെയും ഏഴില്ലക്കാരായ തറവാടുകളിലെയും സ്ത്രീകൾക്കുള്ള തൃക്കൂർ അരിയളവ് ശനിയാഴ്ച അർധരാത്രിക്ക് ശേഷമാണ് പൂർത്തിയായത്.