തിരുവനന്തപുരം :- സംസ്ഥാനത്തു ബുധൻ വരെ കനത്ത മഴയ്ക്കു സാ ധ്യത. ന്യൂനപാത്തിയുടെ സ്വാധീനഫലമായാണു കനത്ത മഴ ലഭിക്കുകയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നു കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഈ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.