കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ "വിജയാരവം'24" നാളെ


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ "വിജയാരവം'24" നാളെ ജൂൺ 30 ഞായർ രാവിലെ 11 മണിക്ക് കൊളച്ചേരിമുക്ക് മുല്ലക്കോടി ബേങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.

കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവ്വഹിക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് അദ്ധ്യക്ഷനാകും. റിട്ട: എസ്.പി സദാനന്ദൻ പി.പി മുഖ്യപ്രഭാഷണം നടത്തും 

SSLC +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെയും 2024 കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്ക്കാരം നേടിയ Dr.R.ശ്യാം കൃഷ്‌ണനെയും 2024 സംസ്ഥാന കേരളോത്സവ ഫുട്ബോൾ മത്സരത്തിൽ സ്റ്റേറ്റ് റണ്ണർ അപ് ആയ കൊളച്ചേരി പഞ്ചായത്ത് ടീമിനെയും ചടങ്ങിൽ അനുമോദിക്കും.

Previous Post Next Post