കണ്ണൂർ :- കെ എസ് എസ് പി എ കണ്ണൂർ നിയോജക മണ്ഡലം ട്രഷറർ ആയിരിക്കെ മരണപ്പെട്ട എം.പങ്കജാക്ഷൻ മാസ്റ്റരുടെ രണ്ടാം ചരമവാർഷിക ദിനം കെ.എസ്.എസ്.പി.എ കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.മാധവൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ സി രാജൻ മാസ്റ്റർ പങ്കജാക്ഷൻ മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് കെ.മോഹനൻ, രവീന്ദ്രൻ കൊയ്യോടൻ, വി.വി ഉപേന്ദ്രൻ, ഇ.ബാലകൃഷ്ണൻ, എ.വിജയൻ, യു കുഞ്ഞമ്പു, എം.പി ജോർജ്, കെ.സുരേന്ദ്രൻ,സി ശ്രീധരൻ, വി.വി ശിശുപാലൻ കെ.പി പദ്മിനി, പി.പി സത്യവതി എന്നിർ സംസാരിച്ചു. നിയോജകമണ്ഡലം സെക്രട്ടറി വി.സി നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.