ചന്ദ്രൻ തെക്കെയിൽ ഒന്നാം ചരമവാർഷിക സ്മൃതി സദസ്സ് ജൂൺ 30 ന് ; സ്കൂൾ വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ സംഘടിപ്പിക്കുന്നു


കൊളച്ചേരി :- ഇറ്റാക്സ് കോളേജ് പ്രിൻസിപ്പലും വിദ്യാഭ്യാസ ,സാംസ്കാരിക ,സാഹിത്യ മേഖലകളിലെ ബഹുമുഖ പ്രതിഭയുമായ ചന്ദ്രൻ തെക്കെയിലിൻ്റെ ഒന്നാം ചരമവാർഷിക സ്മൃതി സദസ്സ് ജൂൺ 30 ഞായറാഴ്ച കരിങ്കൽക്കുഴി ക്ഷീരോൽപാദന സഹകരണസംഘം ഹാളിൽ നടക്കും. സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.

രാവിലെ 9.30 ന് കെ.എൻ രാധാകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. പി.വി വത്സൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും. അശോകൻ മഠപ്പുരക്കൽ , മുരളി കൊളച്ചേരി എന്നിവർ സംസാരിക്കും. കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ സമ്മാനങ്ങൾ വിതരണം ചെയ്യും.

കൊളച്ചേരി, നാറാത്ത് ,മയ്യിൽ, കുറ്റ്യാട്ടൂർ, ചിറക്കൽ പഞ്ചായത്തുകളിലെ എൽ.പി ,യു.പി വിഭാഗം കുട്ടികൾക്കായി പ്രശ്നോത്തരി, പ്രസംഗ മത്സരങ്ങൾ നടക്കും. പ്രശ്നോത്തരി മത്സരത്തിൽ രണ്ട് പേരുള്ള ടീമായാണ് പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ 9895117122 എന്ന നമ്പറിൽ ബന്ധപ്പെടുക.

Previous Post Next Post