കണ്ണൂർ :- മദ്യപിച്ച് വാഹനം ഓടിച്ചവർക്കെതിരെ കർശന നടപടിയെടുത്ത് കണ്ണൂർ സിറ്റി പോലീസ്. 2024 ജനുവരി ഒന്ന് മുതൽ ജൂൺ ആറ് വരെ സിറ്റി പോലീസ് പരിധിയിൽ പോലീസ് നടത്തിയ വാഹനപരിശോധനയിൽ 440 പേർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായിട്ടുണ്ട്. കണ്ണൂർ സബ് ഡിവിഷൻ കീഴിലുള്ള സ്റ്റേഷനുകളിൽ 144 കേസുകളും തലശ്ശേരി സബ് ഡിവിഷൻ കീഴിലുള്ള സ്റ്റേഷനുകളിൽ 175 കേസുകളും, കൂത്തുപറമ്പ് സബ് ഡിവിഷൻ കീഴിലുള്ള സ്റ്റേഷനുകളിൽ 121 കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതലും രാത്രികാല വാഹന പരിശോധനക്കിടയിലാണ് ഇത്തരക്കാർ പിടിയിലാക്കുന്നത്.
ഇവർക്കെതിരെ കർശന നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ്. 440 പേരുടെ ഡ്രൈവിംഗ് ലൈസൻസ് ക്യാൻസൽ ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ്. ഇതിനായി ആർ ടി ഒക്ക് അപേക്ഷ നൽകാൻ സ്റ്റേഷൻ എസ് എച്ച് ഒമാർക്ക് നിർദേശം നൽകി. വരും ദിവസങ്ങളിലും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയും മറ്റ് ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.