ഇന്ത്യയിൽ ഒറ്റ മാസം കൊണ്ട് പൂട്ടിയത് 71 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾ


ന്യൂഡൽഹി :- ഏപ്രിൽ മാസത്തിൽ മാത്രം ഇന്ത്യയിൽ വാട്സ്ആപ്പ് വിലക്കിയത് 71 ലക്ഷം അക്കൗണ്ടുകൾ. ചട്ടങ്ങളും നയങ്ങളും ലംഘിച്ചുള്ള ഉപയോഗമാണ് അക്കൗണ്ടുകൾക്കു പൂട്ടിടാൻ കാരണം. ഇതിൽ 13 ലക്ഷത്തിലേറെ അക്കൗണ്ടുകൾ വിലക്കിയതു ഉപയോക്താക്കളിൽ നിന്നു പരാതി പോലും ലഭിക്കുന്നതിനു മുൻപാണ്. 

ദുരുപയോഗം തടയാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും കമ്പനി കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമാണിത്. മെഷീൻ ലേണിങ് അടക്കം ഉപയോഗപ്പെടുത്തിയാണ് സംശയാസ്‌പദമായ അക്കൗണ്ടുകൾ കണ്ടെത്തുന്നതും വിലക്കേർപ്പെടുത്തുന്നതും. നിയമലംഘനം തുടർന്നാൽ കൂടുതൽ അക്കൗണ്ടുകൾ പൂട്ടാൻ മടിക്കില്ലെന്നും വാട്സാപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.

Previous Post Next Post