കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 96 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ മെമ്പർമാരുടെ കുട്ടികൾക്ക് ക്യാഷ് അവാർഡും മൊമന്റോയും നൽകി അനുമോദിച്ചു. കമ്പിൽ സംഘമിത്ര കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഷഹനാസ് കെ എം പിയുടെ അദ്ധ്യക്ഷതയിൽ മഞ്ജുള കെ പി ഉദ്ഘാടനം ചെയ്തു. മൊമെൻ്റോ, ക്യാഷ് അവാർഡ് വിതരണവും എക്സിക്യൂട്ടീവ് മെമ്പർമാരും നിർവ്വഹിച്ചു. ബൈജു, നസീർ ആശംസയർപ്പിച്ച് സംസാരിച്ചു. രൂപേഷ് സ്വാഗതവും മുഹമ്മദ് ഇക്ബാൽ നന്ദിയും പറഞ്ഞു.