വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ദമ്പതിമാരുടെ പേരിൽ കേസെടുത്തു


ചക്കരക്കല്ല് :- യൂറോപ്യൻ രാജ്യത്തേക്ക് വിസ വാഗ്ദാനം ചെയ്ത് അഞ്ചേകാൽ ലക്ഷം രൂപ തട്ടിയെടുത്തതിൽ ദമ്പതിമാരുടെ പേരിൽ കേസെടുത്തു. സൗത്ത് തൃക്കരിപ്പൂർ കക്കുന്നത്തെ തിരുവോണത്തിൽ ശ്യാമിലി പ്രമോദ്, ഭർത്താവ് പി.വി പ്രമോദ്‌കുമാർ എന്നിവർക്കെതിരെയാണ് ചക്കരക്കൽ പോലീസ് കേസെടുത്തത്. 

മാച്ചേരിയിലെ കുന്നുമ്മൽ ഹൗസിൽ കെ.വി അരുണിൻ്റെ പരാതിയിലാണ് കേസ്. യൂറോപ്പിലെ മാൾട്ടയിലേക്ക് അരുണിനും ഭാര്യക്കുമുള്ള വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് 2022 ഏപ്രിൽ അഞ്ചിനും ജൂലായ് 22-നും ഇടയിലാണ് ഏഴരലക്ഷം രൂപ വാങ്ങിയത്. പിന്നീട് വിസ ലഭിക്കാത്തതിനെത്തുടർന്ന് പണം തിരിച്ചുചോദിച്ചപ്പോൾ രണ്ടേകാൽ ലക്ഷം രൂപ തിരിച്ചു നൽകിയെങ്കിലും ബാക്കി പണം നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.

Previous Post Next Post