കൊട്ടിയൂർ :- കൊട്ടിയൂർ വൈശാഖോത്സവത്തിലെ നാല് ചതുശ്ശതം വലിയവട്ടളം പായസനിവേദ്യങ്ങളിൽ മൂന്നാം പായസനിവേദ്യം ആയില്യം നാളിൽ പെരുമാൾക്ക് നിവേദിച്ചു. പൊൻമലേരി കോറോം തറവാട് വകയായിരുന്നു നിവേദ്യം. ഉച്ചയ്ക്ക് പന്തീരടി പൂജയൊപ്പമായിരു ന്നു നിവേദ്യം നടത്തിയത്.
നിവേദിച്ച പായസം മണിത്തറയിലും കോവിലകം കയ്യാലയിലും വിതരണം ചെയ്തു. വൈശാഖോത്സവത്തിലെ മകം കലംവരവ് വ്യാഴാഴ്ച നടക്കും. മകംനാൾ ഉച്ചശീവേലിക്കുശേഷം സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാകില്ല. അവസാനത്തെ പായസനിവേദ്യമായ അത്തം ചതുശ്ശതം ഞായറാഴ്ചയാണ്. അന്നുതന്നെ വാളാട്ടവും കലശപൂജയും നടക്കും. തിങ്കളാഴ്ച തൃക്കലശ്ശാട്ടോടെ വൈശാഖോത്സവം സമാപിക്കും.